Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: മുത്തച്ഛനും അമ്മാവനും സഹോദരനും അറസ്റ്റില്‍

തൊട്ടടുത്ത ദിവസം മക്കളെ കാണാന്‍ വീട്ടിലെത്തിയ മാതാവ് പെൺകുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു

ചെന്നൈ : ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍. ചെന്നൈയിലെ മടിപ്പാക്കത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്കിനിടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും മുത്തച്ഛന്‍ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു.

എന്നാൽ, ഓഗസ്റ്റ് രണ്ടിന് രാത്രിയില്‍ പെണ്‍കുട്ടിയെ മുത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ പേടിച്ച് പോയ കുട്ടി അമ്മാവന്റെ മുറിയിലേക്ക് പോയെങ്കിലും രക്ഷിക്കാനെന്ന വ്യാജേന അമ്മാവനും പെണ്‍കുട്ടിയോട് മോശമായി പെരുമാറി. ഒടുവില്‍ സഹായത്തിനായി പെണ്‍കുട്ടി സഹോദരന്റെ മുറിയില്‍ എത്തിയെങ്കിലും പതിനാറ് വയസ്സുള്ള സഹോദരനും കുട്ടിയെ പീഡിപ്പിച്ചു.

Read Also  :  നാലുവര്‍ഷത്തെ ഉപരോധത്തിനൊടുവിൽ സൗദി അറേബ്യയിലേക്ക് ഖത്തറിന്റെ പുതിയ അംബാസഡര്‍

തൊട്ടടുത്ത ദിവസം മക്കളെ കാണാന്‍ വീട്ടിലെത്തിയ മാതാവ് പെൺകുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ്  കുട്ടി പീഡനത്തിനിരായയതായി സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പോക്‌സോ വകുപ്പ് ചുമത്തിയാണ് മുത്തച്ഛനേയും അമ്മാവനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തച്ഛനേയും അമ്മാവനേയും ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ കറക്ഷന്‍ സെന്ററിലേക്കും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button