Latest NewsNewsIndiaInternational

അടുത്തത് കാബൂൾ?: അഫ്ഗാനിൽ കാബൂളിന് സമീപം ഗസ്നി പ്രവിശ്യ ഭീകരർ പിടിച്ചെടുത്തു

കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാത്രം അകാലത്തിൽ സ്ഥിതിചെയ്യുന്ന പ്രവിശ്യാ തലസ്ഥാനമാണ് ഗസ്നി

കാബൂൾ: അഫ്ഗാനിൽ ആക്രമണം ശക്തമാക്കി താലിബാൻ ഭീകരർ. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിൽ ഒന്നായ ഗസ്നി പ്രവിശ്യയും താലിബാൻ ഭീകരർ പിടിച്ചെടുത്തു. കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാത്രം അകാലത്തിൽ സ്ഥിതിചെയ്യുന്ന പ്രവിശ്യാ തലസ്ഥാനമാണ് ഗസ്നി. ഗസ്നിയിലെ പോലീസ് ആസ്ഥാനവും ജയിലും സർക്കാർ ഓഫീസും ഭീകരർ പിടിച്ചെടുത്തതായും പ്രദേശത്ത് അഫ്ഗാൻ സൈന്യവും താലിബാൻ തീവ്രവാദികളുമായുള്ള സംഘർഷാവസ്ഥ തുടരുകയാണെന്നും ഗസ്നി പ്രവിശ്യാ കൗൺസിൽ മേധാവി സാനിർ അഹമ്മദ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചതിന് ശേഷമാണ് താലിബാൻ ഭീകരർ ആക്രമണം വ്യാപകമായത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ അഫ്ഗാന്റെ പകുതിയിലധികവും താലിബാൻ പിടിച്ചെടുത്തു. പാകിസ്ഥാൻ സൈന്യവുമായി ചേർന്ന് ബുധനാഴ്ച രാത്രി കാണ്ഡഹാർ ജയിൽ താലിബാൻ ഭീകരർ പിടിച്ചെടുത്തു. അഫ്ഗാൻ സർക്കാർ വധശിക്ഷ വിധിച്ച 15 ഭീകരർ ഉൾപ്പെടെ ജയിലിലുണ്ടായിരുന്നനൂറുകണക്കിന് കുറ്റവാളികളെ താലിബാൻ സ്വാതന്ത്രരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button