KeralaLatest NewsNews

ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയം: ഹൈക്കോടതി

കൊച്ചി: ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നാണ് ഹൈക്കോടതി നൽകുന്ന മുന്നറിയിപ്പ്. കോട്ടയം തിരുവാർപ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഇന്നും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവാർപ്പ് പളളി ആറാഴ്ചയ്ക്കകം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്കോടതിയുടെ ഉത്തരവുണ്ടായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോൾഡ് സ്റ്റോറേജിൽ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും കോടതി അറിയിച്ചു.

ഉത്തരവ് നടപ്പാക്കാത്ത കാരണമായി പോലീസ് പറയുന്നത് ക്രമസമാധാന പ്രശ്നമാണ്. ഇത് കോടതി അംഗീകരിക്കാൻ പോയാൽ അത് നീതിന്യായ വ്യവസ്ഥയിലെ തന്നെ കറുത്തദിനമായിരിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം.

Read Also: ‘നിയമം ലംഘിക്കാൻ താത്പര്യമില്ല’: കേരളത്തിൽ വ്ലോഗർമാരെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മല്ലു ട്രാവലർ

shortlink

Related Articles

Post Your Comments


Back to top button