KeralaLatest NewsNews

ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞാൽ സിനിമ തിയറ്ററുകള്‍ തുറക്കാം: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അഭിപ്രായപ്പെട്ടിരുന്നു.

കൊച്ചി: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി സജി ചെറിയാന്‍. ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിനോദ നികുതി ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അഭിപ്രായപ്പെട്ടിരുന്നു.

Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. തിയറ്ററുകളെ തല്‍ക്കാലത്തേക്ക് വിനോദ നികുതിയില്‍ നിന്നും, ഫിക്‌സഡ് വൈദ്യുതി ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button