USALatest NewsNewsIndiaInternational

ടൈംസ് സ്‌ക്വയറിൽ ത്രിവർണ പതാക ഉയരും : സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷൻ

10 അടി ഉയരത്തിലുള്ള പതാകയാകും ഇക്കുറി ഉയർത്തുക

ന്യൂയോർക്ക് : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി അമേരിക്കയിലെ ഇന്ത്യൻ ജനത. സ്വാതന്ത്ര്യദിനത്തിൽ ടൈംസ് സ്‌ക്വയറിൽ ഇവർ ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

ടൈംസ് സ്‌ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിലൂടെ ഒരു ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമാകുമെന്നും അസോസിയേഷൻ അറിയിച്ചു.10 അടി ഉയരത്തിലുള്ള പതാകയാകും ഇക്കുറി ഉയർത്തുക. അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രന്ദിർ ജയ്‌സ്വാളാണ് പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.

Read Also  :  ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി

24 മണിക്കൂർ നേരവും പതാക പ്രദർശിപ്പിക്കും. ഇതിന് പുറമേ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിക്കും.അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button