Latest NewsIndia

‘കഴുത്തിന് പിടിച്ചു കയ്യേറ്റം ചെയ്‌തു ‘ എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാര്‍ അധ്യക്ഷന് പരാതി നല്‍കി

എളമരം കരീമും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പര്‍ തട്ടിപ്പറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിഷേധത്തിനിടെ എളമരം കരീം ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ട്. രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പര്‍ തട്ടിപ്പറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാര്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കി. എളമരം കരിം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഗുരുതുര ആരോപണങ്ങള്‍ നിലനില്‍ക്കെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അധ്യക്ഷന്‍ വെങ്കയ നായിഡുവിനെ കണ്ടു, ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇത്രയും അക്രമങ്ങളും കയ്യേറ്റവും ചെയ്‌തു സഭ നിർത്തിവെപ്പിക്കാൻ പ്രയത്നിച്ച പ്രതിപക്ഷ ആരോപണം തങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല എന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button