Latest NewsNewsIndia

കോവിഡ് വാക്‌സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചരണം: 300-ലധികം അക്കൗണ്ടുകള്‍ നിരോധിച്ച് ഫേസ്ബുക്ക്

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനുകൾക്കെതിരെ വ്യാജ പ്രചരണം നടത്തിയ 300-ലധികം അക്കൗണ്ടുകള്‍ നിരോധിച്ച് ഫേസ്ബുക്ക്. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകള്‍ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍, ആസ്ട്രസെനെക്ക കോവിഡ് വാക്‌സിന്‍ ആളുകളെ ചിമ്പാന്‍സികളാക്കി മാറ്റുമെന്നുള്ള മീമുകളും കമന്റുകളും പോസ്റ്റ് ചെയ്ത ഈ അക്കൗണ്ടുകള്‍ തുടര്‍ന്ന് നിഷ്‌ക്രിയമായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, 2021 മെയ് മാസത്തില്‍ ഇവ വീണ്ടും സജീവമായി. ആസ്ട്രസെനെക്കയുടെ ഹാക്ക് ചെയ്യപ്പെട്ടതും ചോര്‍ന്നതുമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഫൈസര്‍ വാക്‌സിന്‍ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു പോസ്റ്റുകള്‍.

Read Also  : ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം ഇങ്ങനെയൊക്കെയായിരുന്നു: വരാനിരിക്കുന്നത് ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ

ചിമ്പാന്‍സികളുടെ ജീനുകളെ അടിസ്ഥാനമാക്കിയാണ് ആസ്ട്രസെനെക്ക വാക്‌സിന്‍ ഉണ്ടാക്കിയതെന്നും പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങള്‍ കാണിച്ച ഈ വാക്‌സിന്‍ നിരോധിക്കണമെന്നും അല്ലാത്തപക്ഷം നമ്മള്‍ എല്ലാവരും ചിമ്പാന്‍സികളാകുമെന്നായിരുന്നു പ്രചാരണം. ‘സ്റ്റോപ് ആസ്ട്രസെനെക്ക’, ‘ആസ്ട്രസെനെക്ക കില്‍സ്’ തുടങ്ങിയ ഹാഷ്ടാഗ് അടക്കം ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ടു. ഡിസംബര്‍ 14 നും 21 നും ഇടയില്‍ ഈ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുന്ന ഏകദേശം 10,000 പോസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ഫേസ്ബുക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button