KeralaLatest NewsNews

വ്യവസായികളുടെ കൂടെ എന്നും തണലായി വ്യ​വ​സാ​യ വ​കു​പ്പ് ഉണ്ടാകും: മ​ന്ത്രി പി.​രാ​ജീ​വ്

വ്യവസായത്തെ സംബന്ധിച്ച എല്ലാ കാര്യത്തിലും ആവശ്യമായ സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കാന്‍ വ്യവസായ വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി ഉറപ്പ് നല്‍കി.

തി​രു​വ​ന​ന്ത​പു​രം: വ്യവസായികൾക്ക് എന്നും തണലായി വ്യ​വ​സാ​യ വ​കു​പ്പ് ഉണ്ടാകുമെന്ന് മ​ന്ത്രി പി.​രാ​ജീ​വ്. വ്യ​വ​സാ​യ വ​കു​പ്പി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത നി​ക്ഷേ​പ​വും ഉ​ത്ത​ര​വാ​ദി​ത്ത വ്യ​വ​സാ​യ​വും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നും ഒ​രു നി​ക്ഷേ​പ​ക​ന്‍ വ്യ​വ​സാ​യ നി​ക്ഷേ​പ​ത്തി​നാ​യി സ​മീ​പി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ ആദ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എളുപ്പമാക്കുന്നതിനു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന പ്രസ്താവന, തിരുത്തുമായി മന്ത്രി വീണ ജോര്‍ജ്

വ്യവസായത്തെ സംബന്ധിച്ച എല്ലാ കാര്യത്തിലും ആവശ്യമായ സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കാന്‍ വ്യവസായ വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതേസമയം കേരളത്തിലേക്ക് വ്യവസായം വരാതിരിക്കാൻ ലോബി പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും രാജീവ് സഭയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button