Latest NewsNewsInternational

നാടിനെ നടുക്കിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആറുപേരിൽ രണ്ടുപേർ സ്ത്രീകളെന്ന് റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പ്ലൈമൗത്തിൽ വച്ചുണ്ടായ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ദക്ഷിണപടിഞ്ഞാറന്‍ ഇംഗ്ലീഷ്​ നഗരമാണ് പ്ലൈമൗത്ത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരിൽ ഒരു ആയുധധാരിയും ഉള്‍പെടുന്നു.

Also Read:നിയമലംഘനം നടത്തുന്നവരെ നാടുകടത്തും: നിർണായക നീക്കവുമായി കുവൈത്ത്

രണ്ടു വീതം പുരുഷന്‍മാരും സ്​ത്രീകളും സംഭവസ്​ഥലത്ത്​ തന്നെ​ മരിച്ചു​. പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത്​ വ്യാഴാഴ്ച വൈകീട്ട്​ നടന്ന​ സംഭവത്തിന്​​ ഭീകര ബന്ധമില്ലെന്നാണ്​ പൊലീസ്​ കരുതുന്നത്​. അക്രമിയെന്ന്​ കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു. വെടിവെപ്പില്‍ പരിക്കേറ്റ ഒരു സ്​ത്രീ ആശുപത്രിയില്‍ വെച്ചാണ്​ മരിച്ചത്.

വെടിവെക്കുന്ന ശബ്​ദവും അലര്‍ച്ചയും കേട്ട പ്രദേശവാസികളാണ്​ പൊലീസിനെ വിവരമറിയിച്ചത്​.ആയുധധാരിയും മരിച്ചവരും തമ്മില്‍ എന്തെങ്കിലും​ ബന്ധമു​ണ്ടോയെന്ന്​ പൊലീസ്​ അന്വേഷണം തുടങ്ങി.
ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button