Latest NewsKeralaNattuvarthaNews

കെഎസ്എഫ്ഇ ചിട്ടി പിടിച്ച ശേഷം ഈടായി വ്യാജ പ്രമാണം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍

ഏഴ് ബ്രാഞ്ചുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഇയാള്‍ ഏറെ നാളായി ഒളിവിലായിരുന്നു

തിരുവനന്തപുരം: വിവിധ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ നിന്ന് ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള വീട്ടില്‍ രാജനാണ് പോലീസ് പിടിയിലായത്.

വിവിധ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ ലക്ഷങ്ങളുടെ ചിട്ടിക്ക് ചേരുകയും പിന്നീട് വ്യാജപ്രമാണം നല്‍കി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയുമായിരുന്നു. കെഎസ്എഫ്ഇയുടെ ഏഴ് ബ്രാഞ്ചുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഇയാള്‍ ഏറെ നാളായി ഒളിവിലായിരുന്നു.

ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും

ഇയാൾ ഇടയ്ക്ക് വീട്ടില്‍ വന്നുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസ് നിരീക്ഷണം നാടത്തി വരികയായിരുന്നു. നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഎന്‍ സാഗര്‍, സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button