KeralaNattuvarthaLatest NewsNews

ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച പ്രതി പോലീസില്‍ കീഴടങ്ങി

സംഭവം പോലീസ് കേസായതോടെ ഡോക്ടര്‍ക്കെതിരെ കബീറിന്റെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്

ആലുവ: എടത്തലയില്‍ ഡോക്ടറെആക്രമിച്ച പ്രതി പോലീസില്‍ കീഴടങ്ങി. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് പിടിയിലായത്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ കോവിഡ് വാക്സിനേഷന്‍ ഉൾപ്പെടെയുള്ള പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുമെന്നും പണിമുടക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.

പ്രഭാത ഭക്ഷണത്തിന് ഇനി അവൽ കൊണ്ട് കിടിലൻ ദോശ തയ്യാറാക്കാം

ഓഗസ്റ്റ് മൂന്നാം തീയതിയാണ് പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസന്‍ ജോണിയെ മുഹമ്മദ് കബീര്‍ മര്‍ദിച്ചത്. കോവിഡ് ബാധിതയായ ഭാര്യയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നഴ്‌സിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നതിനിടെ അനുവാദമില്ലാതെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ഇയാള്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. സംഭവം പോലീസ് കേസായതോടെ ഡോക്ടര്‍ക്കെതിരെ കബീറിന്റെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button