KeralaNattuvarthaLatest NewsNews

സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ

സോഷ്യല്‍ മീഡിയയിലൂടെ ജയ്‌സണ്‍ ഈ സംഭവം പുറംലോകത്തെ അറിയിച്ചതോടെ സംഭവം വിവാദമായി

കടുത്തുരുത്തി: രാത്രി യാത്രയ്ക്കിടെ സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ വഴിയില്‍ ആക്രമിച്ച സംഭവത്തില്‍ ഒരാൾ പോലീസ് പിടിയിൽ. വൈക്കം മുച്ചയൂര്‍കാവ് സ്വദേശി അര്‍ജുനാണ് (18) അറസ്റ്റിലായത്. അക്രമി സംഘത്തിൽ പെട്ട മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി വെച്ചൂര്‍ കല്ലറ റോഡിലാണ് ആക്രമണം നടന്നത്. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വീട്ടില്‍ പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡില്‍ വച്ച്‌ പ്രതികൾ വാക്കത്തി ഉപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ജയ്‌സണ്‍ ഈ സംഭവം പുറംലോകത്തെ അറിയിച്ചതോടെ സംഭവം വിവാദമായി. തുടർന്ന് പോലീസ് അന്വേഷണം നടത്തി കേസിലെ പ്രതികളെ കണ്ടെത്തുകയായിരുന്നു.

വീട്ടമ്മയുടെ നമ്പര്‍ കോള്‍ഗേളെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ വലയില്‍

വഴിയരികിൽ വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം ഫോണിൽ സംസാരിക്കുമ്പോഴാണ് ആക്രമണ ശ്രമമുണ്ടായത്. വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയ മൂന്നംഗസംഘ ത്തിൽ ഒരാൾ പണം വേണമെന്ന് ജയ്‌സണ്‍ ജെ നായരോട് ആവശ്യപ്പെട്ടുകൊണ്ട് വാക്കത്തി എടുത്തു അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ജയ്‌സണ്‍ പിന്നീട് വ്യക്തമാക്കി. സംഘത്തില്‍ പെട്ട ഒരാള്‍ തന്നെ തടഞ്ഞതോടെയാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button