Latest NewsKeralaNattuvarthaNewsIndia

മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ആശയം ആര്‍എസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാനം: പ്രകാശ് കാരാട്ട്

ബിജെപി-ആര്‍എസ്‌എസ്‌ സഖ്യം എല്ലാ ഔദ്യോഗിക സംവിധാനങ്ങളും പിടിച്ചടക്കി അവയെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം നേടുന്നതിന്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു

ഡൽഹി: ബിജെപി-ആര്‍എസ്‌എസ്‌ സഖ്യം എല്ലാ ഔദ്യോഗിക സംവിധാനങ്ങളും പിടിച്ചടക്കി അവയെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം നേടുന്നതിന്‌ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും വിമർശനവുമായി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യ ഹിന്ദു രാഷ്ട്രത്തിന്‍റെ ഒരു രൂപരേഖമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഇന്ത്യയുടെ പ്രതീകങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രവും പാര്‍ലമെന്റിന്റെ പുതിയ മന്ദിരമായ സെന്‍ട്രല്‍ വിസ്‌തയും ജമ്മു കശ്‌മീരിന്റെ വിഭജനവുമാണെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന ആശയവും സര്‍ദാര്‍ പട്ടേലിന്റെ ‘ഏക്‌ ഭാരത്‌, ശ്രേഷ്‌ഠ്‌ ഭാരത്‌’ എന്ന സ്വപ്‌നവും സഫലമായെന്നാണ്‌ മോദി പറഞ്ഞതെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ആര്‍എസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ

2020 ആഗസ്‌ത്‌ അഞ്ചിന്‌ ആര്‍എസ്‌എസ്‌ തലവന്റെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്രത്തിന്‌ തറക്കല്ലിട്ടത്‌. സ്വാതന്ത്ര്യത്തിന്റെ ദിനമായാണ്‌ അന്നതിനെ വിശേഷിപ്പിച്ച മോദി പത്തു ദിവസത്തിനുശേഷം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ‘കാലപ്പഴക്കം ചെന്ന രാമജന്മഭൂമി പ്രശ്‌നത്തിന്‌ സമാധാനപരമായ പര്യവസാനമുണ്ടായി’ എന്നാണ്‌ പ്രഖ്യാപിച്ചത്‌. ഇതെല്ലം തന്നെ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് പ്രകാശ് കാരാട്ട് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button