Latest NewsKeralaNews

പുഴയിൽ കുളിക്കാനിറങ്ങി: അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാടാണ് സംഭവം. ആനക്കരയ്ക്കടുത്ത കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യ  ബേബി ഫെമിന (37) മകൻ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്.

Read Also: വാക്സിന്‍ ചലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടിരൂപ,​ വാക്സിന്‍ വാങ്ങാന്‍ ചെലവിട്ടത് 29 കോടി രൂപ

വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഫെമിന അപകടത്തിൽപ്പെട്ടത്. നാട്ടുകാരെത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ആശങ്കകൾക്ക് വിരാമം: താലിബാൻ ഭീകരർക്കിടയിൽ നിന്നും 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് തിരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button