Latest NewsNewsInternational

നാല് വശങ്ങളിൽ നിന്നും കാബൂളിനെ വളഞ്ഞ് താലിബാൻ: അഫ്ഗാൻ സൈന്യത്തോട് പിന്മാറാൻ മുന്നറിയിപ്പ്

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ വളഞ്ഞ് താലിബാൻ. നാല് ഭാഗത്തുനിന്നും ഒരേസമയം ആണ് താലിബാൻ കാബൂളിലേക്ക് പ്രവേശിക്കുന്നത്. ഇക്കാര്യം അഫ്ഗാൻ ആഭ്യന്തര വകുപ്പും സായുധ സേനയും സ്ഥിരീകരിച്ചു. അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കാബൂളിൽ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിർദേശം നൽകിയെന്ന് താലിബാൻ വക്താക്കൾ അറിയിച്ചു. നഗര കവാടങ്ങളിൽ നിലയുറപ്പിച്ചു.

ജലാലാബാദ് നഗരം പിടിച്ചെടുത്ത താലിബാൻ കാബൂളിനെ ഒറ്റപ്പെടുത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ഇതിനു പിന്നാലെ പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയത്. ഇതോടെ അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 18ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തിരിക്കുകയാണ്.

Also Read:ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടേണ്ട സാഹചര്യമാണുള്ളത്, ബിജെപി ഇന്ത്യയെ അടിമ രാജ്യമാക്കുന്നു: പോപ്പുലർ ഫ്രണ്ട്

നിലവിൽ കാബൂൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികൾക്ക് യു.എസ് വേഗം കൂട്ടി. തന്ത്രപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കാൻ യു.എസ് നിർദേശം നൽകി കഴിഞ്ഞു. രാജ്യത്തിന്റെ മൂന്നിൽരണ്ടും കീഴടക്കിയ താലിബാൻ കാണ്ടഹാർ അടക്കം പ്രധാന നഗരങ്ങളും അധീനതയിലാക്കി. കാബൂളിലുള്ള 256 ഇന്ത്യൻ കുടുംബങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് വേൾഡ് പഞ്ചാബി ഓർഗനൈസേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button