Latest NewsNewsInternational

ഇനി കണ്ണ് മാത്രം കാണിച്ചാൽ മതി: ബ്യൂട്ടി പാർലറുകൾ അടച്ചു, ബുർഖ ഷോപ്പുകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാം

കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ ആശങ്കയിലായി സ്ത്രീകൾ. 20 വർഷം മുമ്പത്തെ താലിബാൻ ഭരണത്തിലെ അതേ ക്രൂരതകൾ രാജ്യത്ത് വീണ്ടും ആവർത്തിക്കപ്പെടുമോയെന്നാണ് സ്ത്രീകളുടെ ഭയം. പുറത്തിറങ്ങുമ്പോൾ മുഖവും ശരീരവും മറയ്ക്കുന്ന രീതിയിൽ ബുർഖ ധരിക്കൽ, എട്ട് വയസ്സിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കൽ, പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാതിരിക്കൽ തുടങ്ങിയ കർശന നിയന്ത്രണങ്ങൾ വീണ്ടും തങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുമോയെന്ന് ഇവർ ആശങ്കപ്പെടുന്നു.

Read Also: പി വി സിന്ധുവിന് നൽകിയ വാക്ക് പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

താലിബാൻ ആക്രമണം ഭയന്ന് സ്ത്രീകളുടെ മുഖം കാണിക്കുന്ന സലൂണുകളുടെയും മറ്റും പരസ്യങ്ങളുടെ ചുവർ ചിത്രങ്ങൾ കാബൂളിൽ വെള്ള പെയിന്റടിച്ച് മായ്ക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കാബൂളിലെ സലൂണുകളും ബ്യൂട്ടിപാർലറുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതേസമയം നഗരത്തിലെ ബുർഖ ഷോപ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. താലിബാനെ ഭയന്ന് നിരവധി സ്ത്രീകൾ തങ്ങളുടെ ഇഷ്ട വസ്ത്രം ഉപേക്ഷിച്ച് ബുർഖകൾ ധരിക്കാൻ തുടങ്ങി.

യൂണിവേഴ്സിറ്റികളിൽ നിന്നു ബിരുധം നേടിയ വിദ്യാർത്ഥിനികളും ജോലി ചെയ്യുന്ന സ്ത്രീകളും തങ്ങളുടെ സർട്ടിഫിക്കറ്റുകളെല്ലാം താലിബാന്റെ പരിശോധനയിൽ പിടികൊടുക്കാതിരിക്കാൻ ഒളിപ്പിച്ചു വെക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്യുകയാണ്. രാജ്യത്ത് ഇനി തങ്ങളുടെ സ്വപ്നങ്ങളൊന്നും സഫലമാവില്ലെന്ന സത്യം സ്ത്രീകൾ വേദനയോടെ തിരിച്ചറിയുകയാണ്.

Read Also: അഷ്‌റഫ് ഗനിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ച് താജാക്കിസ്താൻ: ലക്ഷ്യം അമേരിക്ക, എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button