Latest NewsNewsInternational

താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് ചൈന: താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യം

കാബൂൾ: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂൾ കീഴടക്കിയ താലിബാന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാൻ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിർണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വികസിപ്പിക്കാൻ തയ്യാറാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ അഫ്ഗാൻ ഭരിക്കുന്നത് താലിബാൻ ആണ്. ആയതിനാൽ ചൈന പരസ്യമായി പിന്തുണ നൽകുന്നത് താലിബാനാണെന്ന് വ്യക്തം.

താലിബാന്റെ ശക്തിക്ക് പിന്നിൽ ചൈന ആണെന്ന ആക്ഷേപം നിലനിൽക്കെയാണ് ചൈനയുടെ ഈ പരസ്യപ്രഖ്യാപനം. അമേരിക്കയുടെ ബോംബർ വിമാനങ്ങളെ നേരിടാൻ മിസൈലുകളും അത്യാധുനിക ആയുധങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് താലിബാൻ വക്താക്കൾ അടുത്തിടെ ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനയും താലിബാനും സൗഹൃദത്തിലാണെന്ന വാർത്ത പുറത്തുവന്നതും ഇതോടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button