Latest NewsNewsInternational

താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവരോട് വെറുപ്പാണ്: കാബൂളിലെ അഫ്ഗാൻ ജനതയുടെ അവസ്ഥ പങ്കുവെച്ച് ജസ്ല മാടശ്ശേരി

കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ ജീവൻ മാത്രം മതിയെന്ന ചിന്തയിലാണ് അഫ്ഗാൻ ജനത. ആയിരക്കണക്കിന് ആളുകളാണ് ജീവന് വേണ്ടി നെട്ടോട്ടമോടുന്നത്. കാബൂൾ എയർപോർട്ടിൽ ഇടിച്ചുകയറിയ ആൾക്കൂട്ടത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ പങ്കുവെച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണിതെന്ന് ജീവനും കൈയ്യിൽ പിടിച്ച് ഓടി വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറുന്നവരുടെ വീഡിയോ പങ്കുവെച്ച് ജസ്ല കുറിച്ചു.

താലിബാൻ ഒരു വിസ്മയമാണെന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ തന്റെ ഫ്രണ്ട്ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നും അത്തരക്കാരോട് വെറുപ്പാണെന്നും ജസ്ല മാടശ്ശേരി വ്യക്തമാകകുന്നു. ‘മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണിത്. താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവരാരെങ്കിലും എന്‍റെ ഫ്രണ്ട് ലിസ്റ്റിലുണ്ടെങ്കില്‍. എന്നെ അണ്‍ഫ്രണ്ട് ചെയ്ത് പോകണം. വെറുപ്പാണ് നിങ്ങളോട്’, ജസ്ല മാടശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:കാബൂളിലെ സൈനിക ജയില്‍ പിടിച്ചെടുത്ത് താലിബാന്‍: കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെ മോചിപ്പിച്ചു

കാബൂൾ എയർപോർട്ടിനകത്ത് പ്രവേശിച്ച ആൾക്കൂട്ടം നിർത്തിയിട്ടിരിക്കുന്ന ഒരു വിമാനത്തിന്റെ മുൻവാതിലുമായി ബന്ധിപ്പിച്ചിട്ടുള്ള ഏക ഗോവണിയിൽ നിന്ന് ക്യാബിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വിമാനത്തികനത്തേക്ക് കയറാനുള്ള ശ്രമത്തിനിടയിൽ ഉന്തും തള്ളുമുണ്ടായി നിരവധി പേർ താഴെ വീഴുകയും ചെയ്യുന്നു.

പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരർ 20 വർഷത്തെ യുദ്ധത്തിൽ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാവുകയായിരുന്നു. അതിശയകരമാംവിധം സർക്കാരിന്റെ തകർച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഞായറാഴ്ച രാത്രി ഭീകരർ പ്രസിഡൻഷ്യൽ കൊട്ടാരം പിടിച്ചടക്കിയതോടെ തലസ്ഥാനമായ കാബൂളിൽ ഭയവും പരിഭ്രാന്തിയും ഉടലെടുത്തു. എല്ലാ നഗരങ്ങളും വെറും 10 ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button