Latest NewsNewsInternationalSports

വിനോദങ്ങൾ താലിബാന് ഹറാം: അഫ്ഗാൻ ക്രിക്കറ്റ് ടീം അപ്രത്യക്ഷമാകും?

കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ അധീനതയിലാകുമ്പോൾ അനിശ്ചിതത്വത്തിലായി അഫ്ഗാൻ ക്രിക്കറ്റിന്റെ ഭാവി. കായിക മത്സരങ്ങൾക്ക് താലിബാൻ അനുമതി നൽകിയാലും, താലിബാൻ ഭരണകൂടത്തിനോട് മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിർണായകമാകുമെന്നാണ് വിവരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ പുരോഗതി നേടിയ ടീമാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം.

Read Also: ‘നമുക്കൊരിക്കലും വരില്ല എന്ന് വിചാരിച്ചിരുന്ന വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും’: ജൂഡ് ആന്റണി

ലോകോത്തര താരങ്ങൾ വരെ അഫ്ഗാനിൽ നിന്നും പിറവിയെടുത്തു. നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഇല്ലാത്തതിsportsനാൽ 2017 മുതൽ ഇന്ത്യയിലെ നോയിഡയാണ് അഫ്ഗാൻ ക്രിക്കറ്റിന്റെ ബേസ് ഗ്രൗണ്ട്. അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് റഹ്മാൻ എന്നിവർ നിലവിൽ ഐ.പി.എല്ലിന്റെ ഭാഗമാണ്. ഇതിൽ റാഷിദ് ഖാനും മുഹമ്മദ് നബിയും നിലവിൽ യു.കെയിലാണ്. ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമാവും ഒരുപക്ഷേ ഇവർ ഐ.പി.എല്ലിനെത്തുന്നത്.

തങ്ങളുടെ രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് ഖാനും, മുഹമ്മദ് നബിയും നേരത്തെ രംഗത്തെത്തിയിരുന്നു.

Read Also: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി: ആരോഗ്യ മന്ത്രി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button