KeralaLatest NewsNews

കോവിഡ് കാലത്തെ ക്ഷീണം തീര്‍ക്കാനൊരുങ്ങി ബെവ്‌കോ: ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം

തിരുവനന്തപുരം: ബെവ്‌കോയുടെ ചില്ലറ വില്‍പ്പന ശാലകളില്‍ ഇന്ന് മുതല്‍ ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാം. തെരഞ്ഞെടുത്ത ചില്ലറ വില്‍പ്പന ശാലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.

Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത് ആയിരത്തിലധികം പേർക്കെതിരെ

ബെവ്‌കോയുടെ മൂന്ന് ഷോപ്പുകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം. തിരുവനന്തപുരം (പഴവങ്ങാടി), എറണാകുളം (ഗാന്ധിനഗര്‍), കോഴിക്കോട്(ബൈപാസ്) എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ഈ സൗകര്യമുണ്ടാകുക. സംവിധാനം വിജയകരമായാല്‍ മറ്റ് ജില്ലകളില്‍ ഉള്‍പ്പെടെ 22 ഷോപ്പുകളില്‍ കൂടി ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പാക്കും.

https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്. ഓണ്‍ലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കി അതില്‍ ലഭ്യമാകുന്ന ഒ.ടി.പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണം. അതിനായി ഉപഭോക്താവിന്റെ പേരും ഇമെയില്‍ ഐഡിയും ജനന തീയതിയും പാസ്‌വേഡും നല്‍കണം. ഇത് നല്‍കിയാല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് വേണ്ട ജില്ലയും ചില്ലറ വില്‍പ്പന ശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button