KeralaLatest NewsNews

കാനഡയിലെ ആദ്യത്തെ മലയാളി ക്രൈസ്‌തവ ദേവാലത്തിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌

അഞ്ചടി ഉയരവും അഞ്ചു തട്ടുകളുമുള്ള കുരിശാണ് തയാറാക്കിയത്.

ചെങ്ങന്നൂര്‍: കാനഡയിലെ ക്രൈസ്‌തവ വിശ്വാസികൾ ഒരുക്കുന്ന ഓര്‍ത്തഡോക്‌സ്‌ പള്ളിയിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌. കാനഡയിലെ ആദ്യത്തെ മലയാളി ക്രൈസ്‌തവ ദേവാലയമാണ് വാന്‍കൂര്‍ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌.

അഞ്ചടി ഉയരവും അഞ്ചു തട്ടുകളുമുള്ള കുരിശാണ് തയാറാക്കിയത്. 200 കിലോഗ്രാം ഭാരമുള്ള ഈ കുരിശിന്റെ ശില്പി മഠത്തുംപടി മണിയനാചാരിയാണ്‌ . ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള കല്‍വിളക്ക്‌ സൗത്ത്‌ വെസ്‌റ്റ്‌ അമേരിക്ക ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും മാവേലിക്കര ഭദ്രാസനാധിപനുമായ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസാണ്‌ ആശിര്‍വദിച്ചത്‌.

read also: സോളാര്‍ കേസിൽ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം: നടന്നത് ബിജെപി-സിപിഎം രാഷ്ട്രീയഗൂഢാലോചനയെന്ന് വിഡി സതീശന്‍

ഫാഡോഏബ്രഹാംകോശി കുന്നുംപുറത്ത്‌, ഫാജോയിക്കുട്ടിവര്‍ഗീസ്‌, വാന്‍കൂര്‍ ഇടവക പ്രതിനിധി നൈനാന്‍ മാനാംപുറം എന്നിവര്‍ പങ്കെടുത്തു. കാനഡയിലെ വിശ്വാസികള്‍ ഒരേക്കറോളം സ്‌ഥലം വിലയ്‌ക്ക്‌ വാങ്ങിയാണ്‌ ദേവാലയം നിര്‍മിക്കുന്നത്‌. ഇവടത്തേയ്ക്ക് മാന്നാറില്‍നിന്നും വെങ്കലമണി, തൂക്കുവിളക്ക്‌, മെഴുകുതിരി കാലുകള്‍, ചങ്ങനാശേരിയില്‍നിന്നും വിശുദ്ധ വസ്‌ത്രങ്ങള്‍, തടിക്കുരിശ്‌ എന്നിവയും അയച്ചിട്ടുണ്ട്‌. വിമാന ചെലവ്‌ മാത്രം ഒരു ലക്ഷത്തിലധികം രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button