NattuvarthaLatest NewsKeralaNewsIndia

കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി: ഭീതിയിൽ നാട്ടുകാർ

കൊല്ലം: നാലംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. കേരളപുരത്താണ് സംഭവം. നാലംഗ സംഘമെത്തി യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍ കുമാര്‍ (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

Also Read:100 പവൻ സ്ത്രീധനം നൽകിയെന്ന് അമ്പിളി ദേവി: അണിഞ്ഞത് മുക്കുപണ്ടമാണെന്ന് ആദിത്യൻ, തെളിവുകൾ നിരത്തി നടൻ

സുനില്‍ കുമാറിന്റെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാൾ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുണ്ടറ പൊലീസിനെ വിവരമറിയിച്ചു. പൊലീസും ബന്ധുക്കളും ചേര്‍ന്നാണ് സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.

സുനിൽ കുമാറിന്റെ കഴുത്തിലും മുതുകിലും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനില്‍ കുമാറിന്‍റെ വീട്ടില്‍ നിന്ന് നാലംഗ സംഘം ഓടി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറ‍യുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button