Latest NewsNewsInternational

കാബൂള്‍ അംബാസഡര്‍ രുദേന്ദ്ര ടണ്ടനെയും ഇന്ത്യന്‍ ജീവനക്കാരെയും തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ കൂടുതല്‍ വിമാനങ്ങള്‍

ഡല്‍ഹി: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതി കൂടുതല്‍ വഷളായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അംബാസഡര്‍ രുദേന്ദ്ര ടണ്ടനെയും കാബൂളിലുള്ള ഇന്ത്യന്‍ ജീവനക്കാരെയും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ സി -17 വിമാനം കാബൂളില്‍ നിന്ന് 150 പേരുമായി 11.15 ഓടെ ഗുജറാത്തിലെ ജാംനഗറിലെത്തി.

Read Also : കാബൂളിൽ കുടുങ്ങിയ മലയാളികളെ ഉടൻ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഇന്ത്യന്‍ അംബാസഡറും ഇതേ വിമാനത്തിലാണ് വന്നത്. ഗ്ലോബ്മാസ്റ്റര്‍ സി -17 ല്‍ അവരെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ബേസിലേക്ക് അയയ്ക്കും. നേരത്തെ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദേന്ദ്ര ടണ്ടന്‍ ജാംനഗറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കാബൂള്‍ താലിബാന്‍ പൂര്‍ണ്ണമായും കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇന്ത്യക്കാരെ അവിടെ നിന്ന് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button