Latest NewsNewsInternational

താലിബാനെ തുരത്തേണ്ട ആവശ്യമില്ല: അഫ്ഗാനിൽ വീണ്ടും പാക്ക് കളി

പർവേശ് മുഷറഫിന്റെ ഭരണകാലത്തു പാക്ക് താലിബാനുൾപ്പെട്ട തീവ്രവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തിയത് അദ്ദേഹത്തിന് വിനയായി.

ന്യൂഡൽഹി: താലിബാൻ അഫ്ഗാൻ കീഴടക്കുമ്പോൾ യഥാർഥ ആഘോഷം ഇസ്‌ലാമാബാദിലാവും. മധ്യേഷ്യൻ ശാക്തിക രാഷ്ട്രീയത്തിന്റെ ചുക്കാൻ വീണ്ടും പിടിക്കാൻ പാക്കിസ്ഥാൻ തയാറെടുക്കുകയാവും. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് ഉസാമ ബിൻ ലാദനെ വേട്ടയാടാൻ താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ നേതൃത്വത്തോട് അന്നത്തെ പാക്ക് നേതൃത്വം അഭ്യർഥിച്ചത് ഇതാണ്… താലിബാനെ തുരത്തേണ്ട ആവശ്യമില്ല, അവരിലെ മിതവാദികളെയും തീവ്രവാദികളെയും വേർതിരിച്ച് തീവവ്രവാദികളെ അമർച്ച ചെയ്താൽ മതി, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാനിലെ മിതവാദികളുടെ കൈകളിൽ ഏൽപ്പിക്കുക. അതനുസരിച്ചു യുഎസ് നേതൃത്വം ആദ്യഘട്ടത്തിൽ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ആ നയം ഫലിക്കുന്നില്ലെന്ന് വന്നതോടെ, താലിബാനിൽ തീവ്രവാദിയും മിതവാദിയുമില്ലെന്ന ഇന്ത്യയുടെയും റഷ്യയുടെയും ഉപദേശമാണ് ഒടുവിൽ ചെവിക്കൊണ്ടത്.

ഇതിനിടയിൽ തലപൊക്കിയ പാക്ക് താലിബാനാവട്ടെ, പാക്കിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പിടിമുറുക്കി വരികയായിരുന്നു. അതോടെ താലിബാനെ തള്ളാനും കൊള്ളാനുമാവാത്ത നിലയിലായി പാക്ക് നേതൃത്വം. പർവേശ് മുഷറഫിന്റെ ഭരണകാലത്തു പാക്ക് താലിബാനുൾപ്പെട്ട തീവ്രവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തിയത് അദ്ദേഹത്തിന് വിനയായി. ഒടുവിൽ തീവ്രവാദികളുടെയും മിതവാദികളുടെയും ശത്രുവായി മാറിയ അദ്ദേഹം അധികാരത്തിൽനിന്നു പുറത്താവുകയും ചെയ്തു.

Read Also: ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ: കാബൂളിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ

ഇതിനിടയിൽ തലപൊക്കിയ പാക്ക് താലിബാനാവട്ടെ, പാക്കിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പിടിമുറുക്കി വരികയായിരുന്നു. അതോടെ താലിബാനെ തള്ളാനും കൊള്ളാനുമാവാത്ത നിലയിലായി പാക്ക് നേതൃത്വം. പർവേശ് മുഷറഫിന്റെ ഭരണകാലത്തു പാക്ക് താലിബാനുൾപ്പെട്ട തീവ്രവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തിയത് അദ്ദേഹത്തിന് വിനയായി. ഒടുവിൽ തീവ്രവാദികളുടെയും മിതവാദികളുടെയും ശത്രുവായി മാറിയ അദ്ദേഹം അധികാരത്തിൽനിന്നു പുറത്താവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles

Back to top button