KeralaLatest NewsNews

ഒറ്റ ദിവസം മൂന്ന് മോഷണം: കള്ളനെ സാഹസികമായി പിടികൂടി പോലീസ്

കൊച്ചി: ഒറ്റ ദിവസം മൂന്ന് മോഷണങ്ങള്‍ നടത്തിയ കള്ളനെ പോലീസ് പിടികൂടി. കോട്ടയം മീനച്ചല്‍ സ്വദേശിയായ വേണുഗോപാല്‍ എന്നയാളാണ് പിടിയിലായത്. സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്.

Also Read: അർഹരായവരെ അഫ്‌ഗാനിൽ നിന്ന് തിരിച്ചെത്തിക്കും, എതിർക്കാൻ നിന്നാൽ തിരിച്ചടിയുണ്ടാകും: താലിബാന് ബൈഡന്റെ മുന്നറിയിപ്പ്

രണ്ട് ബൈക്കുകളും ഒരു മൊബൈല്‍ ഫോണുമാണ് വേണുഗോപാല്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആലുവ ബാങ്ക് ജംഗ്ഷന് സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നീട് എടത്തലയില്‍ എത്തിയ ഇയാള്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും മൊബൈല്‍ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു.

പോലീസ് പിന്തുടര്‍ന്ന് എത്തിയതോടെ വേണുഗോപാല്‍ ബൈക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന് എടത്തലയില്‍ നിന്ന് തന്നെ മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പിടിയിലായപ്പോള്‍ ഇയാളുടെ പക്കല്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. ഇരുപതിലേറെ മോഷണ കേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button