KeralaLatest NewsNews

കോണ്‍ഗ്രസ് ആശയത്തെ ‘ജനകീയാസൂത്രണം’ എന്ന ഓമനപ്പേര് നല്‍കി സിപിഎം സ്വന്തമാക്കി: സർക്കാരിനെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയം മുന്നോട്ട് വച്ച മഹാത്മജിയെയും, അത് നടപ്പിലാക്കാന്‍ ധീരത കാട്ടിയ രാജീവ് ഗാന്ധിയെയും സ്മരിക്കാന്‍ തയ്യാറാകാത്തത് ചരിത്രത്തോട് കാട്ടുന്ന നീതികേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് പാസാക്കിയ കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ഭാഗമായിരുന്നു ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അധികാരവും ആസൂത്രണ സ്വാതന്ത്ര്യവും നല്‍കുന്ന ഗ്രാമസഭകള്‍. എന്നാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ആശയത്തെ ജനകീയാസൂത്രണം എന്ന ഓമനപ്പേര് നല്‍കി തങ്ങളുടേതാക്കുകയാണ് സിപിഎം ചെയ്തത് എന്നും വി.ഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

Read Also  :   അമേരിക്കയുടെ അഭ്യർത്ഥന തള്ളി ബംഗ്ലാദേശ് സർക്കാർ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർക്ക് അഭയം നൽകില്ല

കുറിപ്പിന്റെ പൂർണരൂപം :

ഇന്ന് കേരള സർക്കാർ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോൾ, ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയം മുന്നോട്ട് വച്ച മഹാത്മജിയെയും, അത് നടപ്പിലാക്കാൻ ധീരത കാട്ടിയ രാജീവ് ഗാന്ധിയെയും സ്‌മരിക്കാൻ തയ്യാറാകാത്തത് ചരിത്രത്തോട് കാട്ടുന്ന നീതികേടാണ്.  ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്, ഗ്രാമങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാൻ സാധിക്കുകയുള്ളു എന്നത് മഹാത്മജിയുടെ മഹത്തായ ആശയമായിരുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പത്തിന് നിദാനമായ അധികാര വികേന്ദ്രീകരണത്തിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും കേരളത്തില്‍ നാന്ദി കുറിച്ചത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളള ഐക്യമുണിയുടെയും കാലത്താണ്.

Read Also  :  മുസ്‌ലിം ലീഗ് സ്ത്രീകളെ കാണുന്നത് പെറ്റുകൂട്ടുന്ന യന്ത്രമായാണ്: താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ലെന്ന് വിപി സുഹറ

ശ്രീ. രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ അധികാരവികേന്ദ്രീകരണത്തിന് വേണ്ടി 1989 ല്‍ കൊണ്ടുവന്ന 64-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്തിയത് സി.പി.എം അടക്കമുളള പ്രതിപക്ഷ കക്ഷികളാണ്. തുടര്‍ന്നുള്ള നിരന്തര ശ്രമത്തിന്റെ ഫലമായാണ് ശ്രീ. നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 73, 74 ഉം ഭരണഘടനാ ഭേദഗതികള്‍ 1992 ല്‍ കൊണ്ടുവന്നത്. അതിനോടനുബന്ധിച്ച് 1994ല്‍ കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പാസ്സാക്കിയത് കേരളത്തില്‍ ബഹുമാനപ്പെട്ട കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. അധികാരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിറക്കിയത് 1995 ഒക്ടോബറില്‍ ശ്രീ. എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ്.

കോൺഗ്രസ് പാസാക്കിയ കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ഭാഗമായിരുന്നു ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അധികാരവും ആസൂത്രണ സ്വാതന്ത്ര്യവും നൽകുന്ന ഗ്രാമസഭകൾ. എന്നാൽ കോൺഗ്രസ് നടപ്പിലാക്കിയ ആശയത്തെ ജനകീയാസൂത്രണം എന്ന ഓമനപ്പേര് നൽകി തങ്ങളുടേതാക്കുകയാണ് സി പി എം ചെയ്തത്. തുടക്കത്തിൽ സി പി എം സർക്കാരുകൾ അധികാര വികേന്ദ്രീകരണത്തെ വ്യക്തിഗതമായ ആനുകൂല്യം നൽകി വികലമാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. കാലാകാലങ്ങളിൽ മാറിവന്ന സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് ഇന്ന് നാം കാണുന്ന ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും.

Read Also  :   കാനഡയിലെ ആദ്യത്തെ മലയാളി ക്രൈസ്‌തവ ദേവാലത്തിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌

കേരളം അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോൾ ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയം മുന്നോട്ട് വച്ച മഹാത്മജിയെയും, അത് നടപ്പിലാക്കാൻ ധീരത കാട്ടിയ രാജീവ് ഗാന്ധിയെയും അനുസ്മരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button