KeralaLatest NewsNews

എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ മാറ്റിവെച്ചു: പുതുക്കിയ പരീക്ഷാ തീയതി അറിയാം

തിരുവനന്തപുരം: ഒക്ടോബർ മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് പിഎസ്‌സി. ഒക്ടോബർ 23-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയും, 30-ാം തീയത് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ് പരീക്ഷയും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. ബോട്ട് ലാസ്‌കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റി വെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷാ മാറ്റിവച്ചതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

Read Also: എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ നൂറ് കണക്കിന് ആളുകൾക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍

പുതുക്കിയ പരീക്ഷാ തീയതിയും പിഎസ്‌സി പ്രഖ്യാപിച്ചു. എൽഡിസി പരീക്ഷകൾ നവംബർ 20 നും എൽജിഎസ് പരീക്ഷ നവംബർ 27 -ാം തീയതിയുമാണ് നടത്തുക.

Read Also: ഓണമുണ്ണാൻ മലയാളിക്ക് വിഷം നിറഞ്ഞ പച്ചക്കറി: നടപടിയെടുക്കാതെ സർക്കാർ, വാഴയിലയിൽ മുതൽ ഉള്ളിയിൽ വരെ വിഷമയം

shortlink

Related Articles

Post Your Comments

Related Articles


Back to top button