KeralaLatest NewsNews

ഓണക്കിറ്റ് വിതരണം: 19, 20 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 19, 20 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഓണത്തിന് മുമ്പ് സ്‌പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതിനായാണ് ഈ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

Also Read: അഫ്ഗാന്‍ പതാക നീക്കം ചെയ്തതിനെതിരെ ജനം തെരുവിലിറങ്ങി , ജനക്കൂട്ടത്തിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നിറയൊഴിച്ചു

ഓഗസ്റ്റ് 18 വരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇനിയും 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു.

ആഗസ്റ്റ് 19ന് 9446443064, 7907762654, 9656586069 എന്നീ നമ്പറുകളിലും ആഗസ്റ്റ് 20ന് 7012600086, 8921500553, 8330805595 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button