Latest NewsNewsInternationalSports

മെസി കണ്ണും മൂക്കും തുടച്ച ടിഷ്യു 7 കോടി രൂപയ്ക്ക് ലേലത്തിൽ

ബാഴ്‌സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീർ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ഒരു മില്യൺ ഡോളറിന് (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) ആണ് ടിഷ്യു വിൽപ്പനയ്ക്ക് വച്ചതെന്നാണ് റിപ്പോർട്ട്.

Read Also: സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലെങ്കില്‍ അത് വലിയ നന്ദികേടാകും : സിപിഎം പ്രവര്‍ത്തക ജോമോള്‍ ജോസഫ്

പത്രസമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്ന ഒരാളാണ് മെസി കളഞ്ഞ ടിഷ്യു പേപ്പർ എടുത്ത് ലേലത്തിൽ വെച്ചതെന്നാണ് വിവരം. ടിഷ്യുവിൽ മെസിയുടെ ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ടിഷ്യു ലേലത്തിന് വെച്ച വ്യക്തിയുടെ അവകാശവാദം. ടിഷ്യുവിലുള്ള ജനിതക ഘടകങ്ങൾ വഴി മെസിയെ പോലുള്ള ഒരു ഫുട്‌ബോൾ കളിക്കാരനെ ക്ലോൺ ചെയ്യാൻ സാധിക്കുമെന്നും ഇയാൾ അവകാശപ്പെടുന്നു.

അർജന്റീനിയൻ മാസ്റ്റർ ക്ലബിനായി മെസി സൈൻ അപ്പ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പിഎസ്ജി 10 ലക്ഷത്തോളം ലയണൽ മെസി ജേഴ്‌സികളാണ് അവരുടെ സ്റ്റോറുകളിലും ഓൺലൈനിലുമായി വിറ്റത്. ഓരോ മെസി ഷർട്ടിനും 115 മുതൽ 165 യൂറോ വരെയാണ് വില. അർജന്റീനിയൻ ജേഴ്‌സികളേക്കാൾ വിലയുള്ളവയാണ് ഈ ജേഴ്‌സികളെന്നാണ് വിവരം. പിഎസ്ജി മൂന്ന് ദിവസത്തിനുള്ളിൽ 100,000,000 ഡോളർ വരെ ജേഴ്‌സി വിൽപ്പന വഴി സമ്പാദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: ഇത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നുന്നു: സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള ചോദ്യത്തെ പരിഹസിച്ച് താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button