Latest NewsUAENewsGulf

അഷ്‌റഫ് ഗനിയ്ക്ക് അഭയം നല്‍കി, ഒടുവില്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് യുഎഇ

അബുദാബി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനിയും കുടുംബവും എങ്ങോട്ട് പോയെന്നായിരുന്നു ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി സ്ഥിരീകരിച്ച് യുഎഇ രംഗത്ത് വന്നു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Read Also : രാഷ്ട്രീയ എതിരാളികളെ തൂക്കികൊല്ലും മോഷണ കുറ്റത്തിന് ചൂട് ടാര്‍ തലയിലൂടെ ഒഴിക്കും: കണ്ണില്ലാത്ത താലിബാന്റെ ക്രൂരത

അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പാണ് അഷ്റഫ് ഗനി രാജ്യം വിട്ടത്. നാല് കാറുകളില്‍ എത്തിച്ച പണവുമായാണ് ഹെലികോപ്ടറില്‍ ഗനി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം മുഴുവന്‍ ഹെലികോപ്ടറില്‍ ഒപ്പം കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചതായും റഷ്യന്‍ എംബസി വെളിപ്പെടുത്തിയിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിടുന്നതെന്നായിരുന്നു അഷ്റഫ് ഗനിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button