Latest NewsNewsIndia

അപ്നി പാര്‍ട്ടി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി: 10 ദിവസത്തിനിടെ കാശ്മീരില്‍ നടന്നത് നാല് കൊലപാതകം

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം രൂപീകരിക്കപ്പെട്ട പാർട്ടിയാണ് അപ്നി

ശ്രീന​ഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും ആക്രമണങ്ങൾ വർദ്ധിക്കുന്നു. അപ്നി പാര്‍ട്ടി നേതാവ് ​​ഗുലാം ഹസ്സന്‍ ലോണ്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കുല്‍​ഗാം ജില്ലയിലെ ദേവ്സാറിലെ വസതിയില്‍ വച്ച്‌ അജ്ഞാതരുടെ ആക്രമണത്തിലാണ് ഗുലാം ഹസ്സന്‍ കൊല്ലപ്പെട്ടത്. . കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടന്ന നാലാമത്തെ സമാന സംഭവമാണ് ഇതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

read also: അഫ്ഗാനിൽ താലിബാൻ ഭീകരർക്കെതിരായ പ്രതിഷേധത്തിനെതിരെ വെടിവെയ്‌പ്പ്: നിരവധി പേര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം രൂപീകരിക്കപ്പെട്ട പാർട്ടിയാണ് അപ്നി. ആദ്യമായാണ് ഈ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുളള, മെഹ്ബൂബ മുഫ്തി എന്നിവര്‍ കൊലപാതകത്തെ അപലപിച്ചു

മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ നേതാവായ അല്‍ത്താഫ് ബുഖാരിയാണ് അപ്നി പാര്‍ട്ടി തലവന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button