Latest NewsNews

മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്ഫോടനം: മൂന്ന് മരണം

സ്ഫോടനത്തിനു ശേഷം പരിക്കേറ്റ് രക്തമൊലിപ്പിച്ചുകൊണ്ട് നിലത്തുകിടക്കുന്ന ആളുകളെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാകിസ്ഥാൻ : പുണ്യ മാസമായ മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടയിൽ ബോംബ് സ്ഫോടനം. സെന്‍ട്രല്‍ പാകിസ്ഥാനില്‍ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. 50 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

read also: സർക്കാരിന്റേത് മനസാക്ഷി ഇല്ലാത്ത ക്രൂര നടപടി: ബില്‍ രഹിത ആശുപത്രി യു.ഡി.എഫ് ഉറപ്പുനല്‍കിയിരുന്നുവെന്ന് ചെന്നിത്തല

ഷിയാ മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ കര്‍ശനമാക്കിയിരുന്നു. എന്നിട്ടും സ്ഫോടനമുണ്ടായതിന്റെ ഞെട്ടലിലാണ് അധികാരികൾ. സ്ഫോടനത്തിനു ശേഷം പരിക്കേറ്റ് രക്തമൊലിപ്പിച്ചുകൊണ്ട് നിലത്തുകിടക്കുന്ന ആളുകളെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button