Latest NewsNewsIndia

അനധികൃത സ്വത്ത്‌ സമ്പാദനക്കേസ് : പഞ്ചാബ് മുന്‍ ഡി.ജി.പി അറസ്റ്റില്‍

ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്

ലാഹോർ : അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പഞ്ചാബ് മുന്‍ ഡി.ജി.പി സുമേദ് സിങ് സായ്‌നി അറസ്റ്റിൽ. അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനം, കൊലപാതകം തുടങ്ങിയ നിരവധി കേസുകളില്‍ സായ്‌നി പ്രതിയാണ്. സായ്‌നി ഡി.ജി.പി ആയിരുന്ന സമയത്ത് നടന്ന കോട്കപുര വെടിവെപ്പ് കേസിലും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

Read Also  :  സ്‌കൂളുകള്‍ തുറക്കാൻ തീരുമാനം : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ കേസില്‍ സായ്‌നിക്ക് പുറമെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് സൂചന. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. കേസില്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button