Kerala

പ്രണയം നടിച്ച് 15 കാരിയെ തട്ടികൊണ്ട് പോയി വിറ്റ കേസ്, കസ്റ്റഡിയിൽ നിന്ന് ചാടി പോയ പ്രതിയെ പിടികൂടി

കോഴിക്കോട്: പ്രണയം നടിച്ച് 15 കാരിയെ തട്ടികൊണ്ട് പോയി വിറ്റെന്ന കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ആണ് ഭവാനിപുരയിൽ നിന്ന് നല്ലളം പൊലീസ് പിടികൂടിയത്.

2023 ഒക്‌ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം നടക്കുന്നത്. കോഴിക്കോട് കുടുംബത്തിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതിയായ നസീദുൽ ശൈഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ഹരിയാന സ്വദേശിക്ക് 25,000 രൂപയ്ക്ക് വിറ്റു. എന്നാൽ ചതി മനസ്സിലാക്കിയ പെൺകുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button