
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അയഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ് രണ്ട് ശതമാനത്തിലേറെ നേട്ടത്തിലാണ്. നിഫ്റ്റി 50 412.10 പോയിന്റ് നേട്ടത്തില്‍ അഥവാ 1.72 ശതമാനം ഉയര്‍ച്ചയിലുമാണ്.
ഫാര്‍മാ സെഗ്മന്റ് ഒഴിച്ച് ബാക്കിയെല്ലാ സെഗ്മന്റുകളും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിംഗ് സെഗ്മന്റ് മൂന്ന് ശതമാനത്തോളം കുതിച്ചു. ഓട്ടോ 2.25 ശതമനവും ഐടി 2.16 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി 50യില്‍ 48 ഓഹരികളും നേട്ടത്തില്‍ തന്നെയാണ്. മരുന്ന് വില 80 ശതമാനത്തിലേറെ കുറയ്ക്കാന്‍ ട്രംപ് നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് ഫാര്‍മ ഓഹരികള്‍ കൂപ്പുകുത്തിയത്. സണ്‍ ഫാര്‍മ, ബയോകോണ്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, സൈഡഡ് ലൈഫ് സയന്‍സ് മുതലായവയുടെ ഓഹരിവില കുറഞ്ഞു.
Post Your Comments