Latest NewsKeralaNews

മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: രണ്ടുദിവസം സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും അടച്ചിടുന്നു

തിരുവനന്തപുരം : തിരുവോണ ദിനമായ നാളെ സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല. തിരുവോണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നാളെ സംസ്ഥാനത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.
ശ്രീനാരായണഗുരു ജയന്തിയായ 23 നും ബിവറേജ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന ശാലകള്‍ തുറക്കില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ട് വരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടത്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് ഇതിന് സര്‍ക്കാര്‍ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button