KeralaNattuvarthaLatest NewsNewsIndia

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വ്യാപകം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റി​സ​ർ​വ് ബാങ്കിന്റെ പേരിൽ ഫ​ണ്ട്​ വി​ത​ര​ണം, ​ലോ​ട്ട​റി സ​മ്മാ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ പ്ര​ച​രി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക തട്ടിപ്പുകൾ വ്യാ​പ​ക​മാ​കു​ന്നു. റി​സ​ർ​വ് ബാങ്കിന്റെ പേരിൽ ഫ​ണ്ട്​ വി​ത​ര​ണം, ​ലോ​ട്ട​റി സ​മ്മാ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ പ്ര​ച​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ലോ​ണു​ക​ൾ അ​നു​വ​ദി​ച്ചെ​ന്ന നി​ല​യിൽ സ​ന്ദേ​ശം അ​യ​ച്ച് പണം തട്ടിയെടുക്കലും പതിവാണ്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആ​ർബിഐ​യും പോലീസും മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിട്ടുണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​ർബിഐ പ്ര​ത്യേ​ക അ​ക്കൗ​ണ്ട്​ ന​മ്പ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ ബാ​ങ്ക്​ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​​തി​യ അ​ക്കൗ​ണ്ടി​ൽ ല​യി​പ്പി​ക്കു​മെ​ന്നു​മാണ്​ സ​ന്ദേ​ശം. ഇ​ത്​ വി​ശ്വ​സി​ച്ച പ​ല​രും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​ർബിഐ​യും പോ​ലീ​സും ജാഗ്രത നിർദ്ദേശവുമായി മുന്നോട്ടു വന്നത്.

​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ​ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും എ​സ്എംഎസ് ക​ത്ത് ഇ ​മെ​യി​ൽ എന്നിങ്ങനെ യാതൊന്നും അ​യ​ക്കാ​റില്ലെന്നും https://rbi.org.in/ ആ​ണ് ആ​ർബിഐ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റെ​ന്നും ബാങ്ക് വിശദീകരിച്ചു. എ​മ​ർ​ജ​ൻ​സി ലോ​ണു​ക​ൾ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ, ഇ ​മെ​യി​ലു​ക​ൾ, ഫോ​ൺ കോളുകൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പോ​ലീ​സും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button