Latest NewsKerala

ഗൗരിനന്ദ വിവാദ സംഭവത്തിന് കാരണക്കാരനായ ഷിഹാബുദ്ദീന്‍ മോഷണക്കേസില്‍ പിടിയില്‍

ജൂലൈയില്‍ എ.ടി.എമ്മിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പൊലീസ് ഇയാള്‍ക്ക് പിഴ നല്‍കി.

കടയ്ക്കല്‍: ചടയമംഗലത്ത് ഗൗരിനന്ദ വിവാദത്തിന് കാരണക്കാരനായയാള്‍ മോഷണക്കേസില്‍ പിടിയില്‍. ഇളമ്പഴന്നൂര്‍ ആനപ്പാറ സ്വദേശി ഷിഹാബുദ്ദീനാണ്​ പിടിയിലായത്​. ജൂലൈയില്‍ എ.ടി.എമ്മിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പൊലീസ് ഇയാള്‍ക്ക് പിഴ നല്‍കി. ഇതിനോട്​ പ്രതികരിച്ച ഗൗരിനന്ദ എന്ന പെണ്‍കുട്ടിക്കും പൊലീസ് പിഴനല്‍കിയത് ഏറെവിവാദം സൃഷ്​ടിച്ചിരുന്നു.

ഗൗരിനന്ദയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും അനുകൂലിച്ച്‌ ഇയാള്‍ രംഗത്തുവന്നതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷിഹാബുദ്ദീ​ന്റെ ജ്യേഷ്ഠ​ന്‍ അബ്​ദുല്‍ സലാമി​ന്റെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം മൂന്ന് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും മോഷണം പോയി. ഷിഹാബുദ്ദീനെ സംശയമുണ്ടെന്ന് കാണിച്ച്‌ അബ്​ദുല്‍ സലാം കടയ്​ക്കല്‍ പൊലീസില്‍ പരാതി നല്‍കി.

മുമ്പ് ​ സമാനമായ കേസില്‍ ജയില്‍വാസം അനുഭവിച്ചയാളാണ് അറസ്​റ്റിലായ ഷിഹാബുദ്ദീന്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷിഹാബുദ്ദീ​ന്റെ വീട്ടില്‍നിന്ന് ഒരുചാക്ക് നെല്ല് കണ്ടെത്തുകയും കുരുമുളക് നിലമേല്‍ മുരുക്കുമണ്ണിലെ കടയില്‍ 14,000 ത്തോളം രൂപക്ക്​ വിറ്റതായി കണ്ടെത്തുകയും ചെയ്തു. കടയില്‍നിന്ന് കുരുമുളക് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button