Latest NewsNewsInternational

ഡെൽറ്റാ വകഭേദം വ്യാപിക്കുന്നു: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഈ രാജ്യം

ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണസംഖ്യയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്.

Read Also: അഫ്​ഗാൻ അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന്​ രാജ്യങ്ങളോട്​ യുഎൻ

വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. എല്ലാ അവശ്യ സേവനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെഹേലിയ രാംബുക്വെല്ല വ്യക്തമാക്കി. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 4 വരെ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പ്രവർത്തിക്കില്ല.

372,079 പേർക്കാണ് ശ്രീലങ്കയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,604 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി.

Read Also: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button