Latest NewsInternational

താലിബാനെ നിയന്ത്രിക്കുന്ന പരമോന്നത നേതാവ് പാകിസ്ഥാന്‍ ജയിലില്‍

പാകിസ്ഥാന്റെ പ്രവര്‍ത്തിയില്‍ സംശയ ദൃഷ്ടിയോടെ ഇന്ത്യ

ന്യൂഡല്‍ഹി: താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്.
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ തിരഞ്ഞിരുന്ന ഒരു മുഖമാണ് താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്‍സാദയുടെ. താലിബാന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലും അഖുന്‍സാദയെ കണ്ടിരുന്നില്ല. 2016 ല്‍ താലിബാന്റെ നേതൃത്വം ഏറ്റെടുത്ത അഖുന്‍സാദ ഇപ്പോള്‍ പാകിസ്ഥാന്‍ ജയിലിലാണെന്നാണ് കരുതുന്നതായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also : അഫ്ഗാനിൽ ശരിയത്ത് നിയമം നടപ്പാക്കാനുള്ള ധീരമായ പ്രവർത്തനം: താലിബാനെ അഭിനന്ദിച്ച് അൽഖ്വായിദ

2016 ല്‍ അന്നത്തെ താലിബാന്‍ പരമോന്നത നേതാവ് അഖ്ത്തര്‍ മന്‍സൂര്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് അഖുന്‍സാദ താലിബാന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ മേയില്‍ ഈദ് ആഘോഷത്തിന്റെ വേളയിലാണ് അവസാനമായി ഇദ്ദേഹത്തിന്റേതായി ഒരു സന്ദേശം വരുന്നത്. ഈയടുത്ത് നടന്ന താലിബാന്റെ പത്രസമ്മേളനങ്ങളില്‍ പോലും അഖുന്‍സാദയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലായിരുന്നു.

എന്നാല്‍ അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന വിവരം ഇന്ത്യ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button