Latest NewsIndiaInternational

കാബൂളിലെ താലിബാൻ ക്രൂരത: മരണം മുന്നിൽ കണ്ട ഓർമകളുമായി മെൽവിൻ മംഗളൂരുവിലെത്തി

ഏതെങ്കിലും രാജ്യത്തേക്ക് തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തൂ എന്ന് കാബൂൾ വിമാനത്താവളത്തിൽ തദ്ദേശീയർ അപേക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു

മംഗളൂരു: ‘ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.’ അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്‌ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ. പാസ്പോർട്ട് മാത്രം എടുത്ത് തയ്യാറായിനിൽക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അധികൃതർ പറയുന്ന വിവരമനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനത്തിനുള്ളിൽ കയറണം. അല്ലെങ്കിൽ തദ്ദേശീയരായവർ വിമാനത്തിൽ കയറുമായിരുന്നു. ദിവസങ്ങളോളം വെറും റൊട്ടി മാത്രം കഴിച്ചാണ് ജീവിച്ചത്.

താലിബാൻ തീവ്രവാദികൾ കേൾക്കുമെന്നതിനാൽ ബന്ധുക്കളോട് ഫോണിൽ സംസാരിക്കാൻ പോലും കഴിഞ്ഞില്ല. ബുധനാഴ്ച പുലർച്ചെ കാബൂളിൽനിന്ന് വ്യോമസേനാവിമാനത്തിൽ ഡൽഹിയിലിറങ്ങിയ 160 അംഗ സംഘത്തിലായിരുന്നു മെൽവിനുമെത്തിയത്. വ്യാഴാഴ്ച മംഗളൂരുവിലെത്തി. ഇന്ത്യയിലേക്ക് വരാൻ കഴിയാതെ സഹോദരൻ ഡെമി ഇപ്പോഴും കാബൂൾ വിമാനത്താവളത്തിലാണെന്ന് മെൽവിൻ പറഞ്ഞു. ഏതെങ്കിലും രാജ്യത്തേക്ക് തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തൂ എന്ന് കാബൂൾ വിമാനത്താവളത്തിൽ തദ്ദേശീയർ അപേക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നുവെന്ന് മെൽവിൻ ഓർക്കുന്നു.

10 വർഷത്തിനിടെ തനിക്ക് അഫ്ഗാനിസ്ഥാനിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മെൽവിൻ പറഞ്ഞു. പെട്ടന്നാണ് എല്ലാം മാറിമറിഞ്ഞത്. തിരിച്ചുപോകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മെൽവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ നടക്കുന്നതിനാൽ ദിവസങ്ങളായി പ്രാർഥനയുമായി കഴിയുകയായിരുന്നു മെൽവിന്റെ കുടുംബം. സഹോദരൻ ഡെമിയെ കുറിച്ചുള്ള പ്രാർഥനയിലാണിപ്പോൾ കുടുംബം..

shortlink

Related Articles

Post Your Comments

Related Articles


Back to top button