CricketLatest NewsNewsSports

അഫ്ഗാൻ താരങ്ങൾ ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും

ദുബായ്: അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും ഓൾറൗണ്ടർ മുഹമ്മദ് നബിയും ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റാഷിദ് ഖാനും നബിയും ഐപിഎല്ലിനെത്തുമോ എന്ന ആശങ്കങ്ങൾക്കിടയിലാണ് സൺറൈസേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്.

സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഓഗസ്റ്റ് 31ന് യുഎഇയിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗിൽ കളിക്കാനായി മാഞ്ചസ്റ്ററിലാണ് റാഷിദ് ഖാൻ നിലവിലുള്ളത്.

Read Also:- ഐപിഎൽ 2021: ദില്ലി ക്യാപിറ്റൽസ് യുഎഇയിലേക്ക്

നേരത്തെ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾളും എത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥനെതിരായ ഏകദിന പരമ്പര മാറ്റിവെച്ചതിന് പിന്നെയാണ് ഓസ്‌ട്രേലിയൻ ബോർഡ് തങ്ങളുടെ താരങ്ങളെ വിട്ടു നൽകാൻ തയ്യാറായത്. കൂടാതെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കുന്നതെന്നും ബോർഡ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button