KeralaNattuvarthaLatest NewsNews

ടിപി വധക്കേസ് മുഖ്യപ്രതി കൊടി സുനിയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി

വെള്ളിയാഴ്ച പുലർച്ചെ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെയാണ് പിടികൂടിയത്

തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ടിപി വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതിയാണ് കൊടി സുനി. വെള്ളിയാഴ്ച പുലർച്ചെ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇതോടൊപ്പം കത്രിക, മൊബൈൽ ചാർജർ എന്നിവയും കണ്ടെടുത്തു.

സി ബ്ലോക്കിലെ സെല്ലിൽ ഒറ്റയ്ക്ക് കഴിയുന്ന കൊടി സുനിയുടെ കയ്യിൽ ഫോൺ എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് വിയ്യൂർ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലമായതിനാൽ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകാത്തതിനാൽ ജയിൽ അധികൃതരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടക്കും. കൊടി സുനി ഉൾപ്പെടെയുള്ള ടി.പി കേസിലെ മറ്റു പ്രതികളും ജയിലിൽ ഫോൺ ഉപയോഗിച്ചത് നേരത്തേയും അധികൃതർ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button