Latest NewsNewsInternational

ശബ്ദം കേട്ട് വീടിന്റെ മുകളില്‍ പോയി നോക്കിയ സ്ത്രീ കണ്ടത് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍

കാബൂളില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത

ന്യൂഡല്‍ഹി: കാബൂളില്‍ ശബ്ദം കേട്ട് വീടിന്റെ മുകളില്‍ പോയി നോക്കിയ സ്ത്രീ ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ട് ബോധം കെട്ട് വീണതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച കാബൂളിലെ വീടിനുള്ളില്‍ ഇരിക്കുമ്പോഴാണ് വാലി സലേഖ് എന്നയാള്‍ ടെറസില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുന്നത്. ഒരു ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്നതു പോലുള്ള ശബ്ദമായിരുന്നുവെന്ന് 49 കാരനായ വാലി പറയുന്നു. വീടിന്റെ മുകളിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ചിന്നിച്ചിതറിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍. ഇതു കണ്ടതും ഭാര്യ ബോധംകെട്ടു വീണെന്ന് വാലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : അഫ്ഗാനില്‍ നടക്കുന്നത് ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ട് : വി.എ.ശ്രീകുമാര്‍

ഉടന്‍ തന്നെ തുണി കൊണ്ടുവന്നു മൂടി. പിന്നീട് ബന്ധുക്കളെയും വിളിച്ചുകൂട്ടി മൃതദേഹങ്ങള്‍ അടുത്തുള്ള പള്ളിയില്‍ എത്തിച്ചു. അതിലൊരാള്‍ ഡോക്ടര്‍ സഫിയുള്ള ഹോത്തക്ക് ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പോക്കറ്റില്‍നിന്നു ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍നിന്നു തിരിച്ചറിഞ്ഞുവെന്ന് വാലി പറഞ്ഞു. രണ്ടാമന്‍ മുപ്പതുവയസുള്ള ഫിദാ മുഹമ്മദ് ആയിരുന്നു. ഡല്‍ഹിയിലുള്ള ബന്ധുവിനോടാണ് വാലി ഇക്കാര്യം ഫോണില്‍ പറഞ്ഞത്.

വിമാനത്തില്‍നിന്നു രണ്ടു പേര്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടുവെന്ന് അയല്‍വാസി പറഞ്ഞതോടെയാണ് വാലിക്കു കാര്യം പിടികിട്ടിയത്. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ഏതുവിധേനയും രാജ്യം വിടാന്‍ യുഎസ് വിമാനത്തിന്റെ ടയറുകളില്‍ അള്ളിപ്പിടിച്ചിരുന്ന രണ്ട് പേരാണ് വിമാനം പറന്നുയര്‍ന്നതോടെ പിടിവിട്ട് വാലിയുടെ വീടിന്റെ ടെറസില്‍ വീണുമരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വാലിയുടെ വീട്.

 

shortlink

Related Articles

Post Your Comments


Back to top button