KeralaLatest NewsNews

വാഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോലീസ് കൈ കാണിച്ചു : യുവാവ് അടിവസ്ത്രം മാത്രം ധരിച്ച് വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി

കിഴക്കമ്പലം : വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൈ കാണിച്ചിട്ടും നി​ര്‍​ത്താ​തെ​പോ​യ മാ​രു​തി കാ​ര്‍ പൊ​ലീ​സ് പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച്‌​ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി​യോ​ടി. ഊ​ര​ക്കാ​ട് സെന്‍റ്​ തോ​മ​സ് യാ​ക്കോ​ബാ​യ ച​ര്‍ച്ചി​ന് സ​മീ​പ​മാ​ണ്​ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച​ത്. ഗ്ലാ​സി​ല്‍ ക​റു​ത്ത ഫി​ലിം ഒ​ട്ടി​ച്ചി​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് കൈ​കാ​ണിച്ചെങ്കിലും നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

കെ.​എ​ല്‍.​ജി 9835 മാ​രു​തി കാ​ര്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ളി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ്‌​പെ​യ​ര്‍പാ​ര്‍ട്സു​ക​ള്‍, മു​റി​ച്ചുെ​വ​ച്ചി​രി​ക്കു​ന്ന വാ​ര്‍ക്ക കമ്പി, മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​സ്.​ഐ സു​ബൈ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഓ​ടി​യ​സ​മ​യം ഇ​യാ​ള്‍ അ​ടി​വ​സ്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ ധ​രി​ച്ചി​രു​ന്ന​തെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button