Latest NewsNewsInternational

രാജ്യം വിടാനൊരുങ്ങുന്നു, കൊല്ലുമെന്ന് ഭയം, നിരന്തരമായ ഭീഷണി: അഫ്ഗാനിലെ ടെലിവിഷന്‍ അവതാരക ഷബ്നം ഖാന്‍ ദവ്റാന്‍

കാബൂള്‍: താലിബാനില്‍ നിന്ന് നിരന്തരമായി ഭീഷണി തുടരുന്നതിനാല്‍ രാജ്യം വിടാനൊരുങ്ങുന്നുവെന്ന് ടെലിവിഷന്‍ അവതാരക ഷബ്നം ഖാന്‍ ദവ്റാന്‍. ആര്‍ടിഎ പഷ്ത്തോ ചാനലില്‍ വാര്‍ത്താ അവതാരക ആയ ഷബ്നം ഖാനെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താലിബാന്‍ തടഞ്ഞിരുന്നു.

Also Read:പരിശോധന കുറച്ചിട്ടും പോസിറ്റിവ് കേസുകൾ കുത്തനെ ഉയരുന്നു: ഓണാഘോഷം വിനയാകുന്നു? ആശങ്ക പങ്കുവച്ച് ആരോഗ്യപ്രവർത്തകർ

അന്ന് താലിബാൻ മുഴക്കിയ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് ഷബ്നം അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂടിയായ ഷബ്നത്തിന്‍റെ മാതാപിതാക്കള്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവശ്യയില്‍ നിന്നുള്ളവരാണ്. അഫ്ഗാനിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാജ്യാന്തര സമൂഹം ശബ്‍ദം ഉയര്‍ത്തണമെന്നും ഷബ്നം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ഷബ്നത്തെയും ഒപ്പമുള്ള വനിത സഹപ്രവര്‍ത്തകരെയും മേക്ക് അപ്പ് ചെയ്യുന്നതിനാണ് താലിബാന്‍ ഭീഷണിപ്പെടുത്തിയത്. അതേ തുടർന്ന് ഇനി ജോലിക്ക് വരരുതെന്നും പറഞ്ഞിരുന്നു. അതേസമയം അഫ്ഗാനിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം താലിബാൻ ലംഘിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button