KeralaNattuvarthaLatest NewsNews

മൂത്രനാളി അടഞ്ഞത് കൊണ്ട് സേഫ്റ്റി പിൻ ഉപയോഗിച്ചാണ് പ്രാഥമിക കൃത്യം നിർവഹിക്കുന്നത്: നന്ദന

അനന്യയ്ക്ക് പിറകെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ വീഴ്ചയ്ക്ക് ഇരയായി മറ്റൊരു ട്രാന്‍സ്ജെന്‍‍ഡര്‍

ആലപ്പുഴ: അനന്യയ്ക്ക് പിറകെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ വീഴ്ചയ്ക്ക് ഇരയായി മറ്റൊരു ട്രാന്‍സ്ജെന്‍‍ഡര്‍ കൂടി രംഗത്തു വന്നിരിക്കുന്നു. ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായ കൊല്ലം പുനലൂര്‍ സ്വദേശി നന്ദന സുരേഷിന്റെ ദുരന്തജീവിതം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

Also Read:മഴക്കാലത്ത് ശരീരവേദന ഉണ്ടാകാറുണ്ടോ? എങ്കിൽ കാരണം ഇതാണ്

മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് രണ്ട് വര്‍ഷം മുൻപാണ് നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇത് പൂര്‍ണ്ണ പരാജയത്തിലാണ് അവസാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം
മൂത്രമൊഴിക്കാന്‍ പോലും ആവാത്ത സ്ഥിതിയിലാണ് നന്ദന ജീവിക്കുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയ നടന്നതിനു ശേഷം മൂത്രനാളി അടഞ്ഞുപോയതിനാല്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച്‌ കുത്തിയാണ് ഇപ്പോള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതെന്നാണ് നന്ദന പറയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ് ഇപ്പോള്‍. തുടര്‍ച്ചയായി രക്തസ്രാവവും ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ സര്‍ട്ടിഫിക്കറ്റോ മറ്റ് വിവരങ്ങളോ പോലും ഇതുവരേക്ക് ആശുപത്രി അധികൃതർ നൽകാൻ തയ്യാറായിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് സമാന ജീവിതം അനുഭവിക്കുന്ന ഒരുപാട് മനുഷ്യർ ഇനിയും ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലരും തുറന്നു പറയാൻ പോലും മടിച്ചും പേടിച്ചും ജീവിക്കുന്നവരായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button