Latest NewsInternational

വാക്‌സിനെതിരെ അതിശക്തമായ പ്രചാരണം നടത്തിയ റേഡിയോ അവതാരകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ടെന്നസി : കോവിഡ് വാക്‌സിനേഷനില്‍ സംശയം ഉന്നയിച്ച്‌ വാക്സിൻ വിരുദ്ധ പ്രചാരണം നടത്തിയ അമേരിക്കന്‍ റേഡിയോ അവതാരകന്‍ ഫില്‍ വാലെന്റൈന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 61 വയസ്സായിരുന്നു അദ്ദേഹത്തിന് . നാഷ്‌വില്‍ റേഡിയോയിലെ അവതാരകനായിരുന്നു ഇദ്ദേഹം. കണ്‍സര്‍വേറ്റീവ് നിലപാടുകളിലൂടെയാണ് ഫില്‍ വാലെന്റൈന്‍ പ്രശസ്തനായത്.

കോവിഡ് വൈറസിനെതിരെയുള്ള വാക്‌സിനുകളില്‍ വാലെന്റൈന്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ ഇദ്ദേഹം വാക്‌സിന്‍ എടുക്കാനും വിസമ്മതിച്ചു. മറ്റുള്ളവരോട് വാക്‌സിനെതിരെ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ വിധി വൈപരീധ്യം മൂലം ഇദ്ദേഹത്തെ ഒടുവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ താൻ മരിക്കുകയാണെങ്കില്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് തന്റെ ശ്രോതാക്കളോട് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുന്നേ അഭ്യര്‍ഥിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button