KeralaLatest News

സിബിഎസ്ഇ സിലബസിൽ ശ്രീ.അയ്യൻകാളി എന്ന മഹാൻ ആദ്യമായി പാഠ്യ വിഷയമായത് മോദി സർക്കാരിന്റെ ശ്രമം മൂലം : എസ് സുരേഷ്

മതം മാറ്റത്തിന്റെ കൊടുംകാറ്റ് തടഞ്ഞ് പട്ടിക ജാതിക്കാരെ രക്ഷിച്ച മഹാമേരു.

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയെ മറന്ന നവോത്ഥാനമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന കുറ്റപ്പെടുത്തലുമായി ബിജെപി നേതാവ് എസ് സുരേഷ്. കേരളവും രാജ്യവും അദ്ദേഹത്തിന്റെ ചരിത്രത്തെ അവഗണിച്ചു എങ്കിലും പ്രധാനമന്ത്രി അദ്ദേഹത്തിന് വേണ്ട ബഹുമാനം നൽകിയെന്നും സുരേഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അവിട്ട ദിനം; വെങ്ങാനൂർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ പതിവുപോലെ പുഷ്പാർച്ചന നടത്തി.. സന്ദർശക പുസ്തകത്തിൽ ആ നവോത്ഥാന രാജാവിനെ കുറിച്ചെഴുതി. എന്റെ നാട് ജന്മംനൽകിയ ഏറ്റവും വലിയ മഹാൻ…
കാറൽ മാർക്സിന് മുൻപേ തൊഴിലാളിക്ക് എട്ട് മണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം വിധിച്ച കർഷകനേതാവ്…

തന്റെ സമുദായത്തിൽ നിന്ന് ബിഎക്കാരെ സ്വപ്നം കണ്ട്… പഞ്ചമിയെ പഠിപ്പിച്ചവൻ..
ശ്രീമൂലം പ്രജാസഭയിലെ ശ്രദ്ധേയനായ പാർലമെന്റേറിയൻ…
വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി രാജകീയ വില്ലുവണ്ടി യാത്ര നടത്തിയ നായകൻ

ഈഴവ, നായർ നേതാക്കളെ വേദിയിലിരിത്തി ചരിത്ര പ്രസിദ്ധമായ കല്ലുമാല സമരം നടത്തിയ ദീർഘദർശി…
മതം മാറ്റത്തിന്റെ കൊടുംകാറ്റ് തടഞ്ഞ് പട്ടിക ജാതിക്കാരെ രക്ഷിച്ച മഹാമേരു…
ഇനിയും വിശേഷണങ്ങളേറെ…..
പക്ഷേ കേരളവും രാജ്യവും അദ്ദേഹത്തിന്റെ ചരിത്രത്തെ അവഗണിച്ചു…
നരേന്ദ്രമോദി പ്രധാനമന്ത്രി എന്ന നിലയിൽ പങ്കെടുത്ത കായൽ സമ്മേളനം ദേശാന്തര ശ്രദ്ധനേടി….

സിബിഎസ്ഇ സിലബസിൽ ശ്രീ.അയ്യൻകാളി എന്ന മഹാൻ ആദ്യമായി പാഠ്യ വിഷയമായി…
ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ നവോത്ഥാന നായകരുടെ കേന്ദ്ര സാമൂഹ്യക്ഷേമവകുപ്പിന്റെ പട്ടികയിൽ 2016 മുതൽ അയ്യൻകാളിയേയും ഉൾപ്പെടുത്തി. ( ആയതിന് വെള്ളായണി മഹാത്മാ അയ്യൻകാളി ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ ഞാൻ കൊടുത്ത നിവേദനം ഒരു കാരണമായതിൽ അഭിമാനിക്കുന്നു)

വെങ്ങാനൂർ സ്മൃതി മണ്ഡപവും സ്കൂളും പുനരുദ്ധരിക്കാനായി 45 കോടി അനുവദിച്ചെങ്കിലും വ്യവഹാര കുരുക്ക് കാരണം ഇതുവരെ ഫലം കണാത്തതിൽ ദുഃഖിക്കുന്നു…
ശ്രീ അയ്യൻകാളി ജനിച്ചുവളർന്നത് വെങ്ങാനൂർ – വെള്ളായണി കായലോരത്താണ്.
വെള്ളായണിക്കായലിൽ അരനൂറ്റാണ്ടായി നടന്നു വന്ന അയ്യൻകാളി ജലോത്സവത്തെ അട്ടിമറിക്കാൻ സിപിഎമ്മും കോൺഗ്രസ്സും തയ്യാറായപ്പോൾ അതിനെ നാട് ഒരുമിച്ച് ചേർന്ന് ബിജെപി നേതൃത്വത്തിൽ തകർത്തു…

പക്ഷേ തുടർച്ചയായ പ്രളയവും മഹാമാരിയും കാരണം കഴിഞ്ഞ 4 വർഷമായി ചിങ്ങത്തിലെ അവിട്ടം.. വെള്ളായണിക്ക് വള്ളംക്കളിയില്ലാത്ത ഓണമാണ്.
ആരും (പചരിപ്പിക്കാൻ ഇല്ലാത്തിന്റെ പേരിൽ മാത്രം ശ്രദ്ധിക്കപ്പെടാതെ പോയി ശ്രീ. അയ്യൻകാളി എന്ന നവോത്ഥാന നക്ഷത്രം വീണ്ടും ഉജ്ജ്വല ശോഭയോടെ ഉയർന്നുവരുക തന്നെ ചെയ്യും….. കാലഘട്ടം അതാവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button