KeralaLatest NewsNewsIndia

‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി ജനിക്കണം’: ഗൗരി അന്തർജനത്തിന്റെ ഇന്നത്തെ അവസ്ഥ പങ്കുവെച്ച് ശ്രീജ

നീലേശ്വരം: ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തിൽ ജനിക്കണം’, പറയുന്നത് ഗൗരി അന്തർജനമാണ്. ഊന്ന് വടിയുമായി നീലേശ്വരം ടൗൺ മുഴുവൻ കറങ്ങി നടന്ന് ലോട്ടറി വിൽപ്പന നടത്തിയാണ് ഗൗരി അന്തർജനം ദിവസങ്ങൾ മുന്നോട്ട് തള്ളിനീക്കുന്നത്. എൺപത് വയസ്സായിട്ടും വയോജന പെൻഷനോ ബിപിഎൽ ആനുകൂല്യങ്ങളോ ഇല്ലാതെ ഏഴര സെന്റിൽ ഓലപുരയിൽ സഹോദരിയുമൊന്നിച്ച് ആണ് ഇവരുടെ താമസമെന്ന് നടിയും അവതാരകയും ആയ ശ്രീജ നായർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

ഗൗരി അന്തർജനത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കുന്ന ഗ്രീജ നായരുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.15 വർഷത്തിലേറെയായി ഗൗരി അന്തർജനം ഉപജീവനമാർഗമായി ലോട്ടറി വിൽപ്പന തുടങ്ങിയിട്ടെന്ന് ശ്രീജ കുറിപ്പിൽ വ്യക്തമാക്കുന്നു. മറ്റുള്ള വീടുകളിൽ അടുക്കള പണിക്ക് നിന്നിട്ടൊക്കെയാണ് ജീവിച്ചിരുന്നതെന്നും ഇവർ കൂട്ടിച്ചെർക്കുന്നു. ’28 പ്രാവശ്യം ശബരിമലയിൽ പോയിട്ടുണ്ട്. ഇനിയുള്ള ആഗ്രഹമെന്താണമ്മേ എന്ന ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞ വാക്കുകൾ ഇങ്ങനെ… ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തിൽ ജനിക്കണം’, ശ്രീജയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

വൈറലാകുന്ന ശ്രീജ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എൺപത് വയസ്സായിട്ടും ഊന്ന് വടിയുടെ സഹായത്താൽ ലോട്ടറി വിൽപന നടത്തുന്ന സവർണ്ണ ഹിന്ദു ഫാസിസ്റ്റ് മൂരാച്ചിയായ ഗൗരി അന്തർജനം… വയോജന പെൻഷനില്ല … BPL ആനുകൂല്യങ്ങളില്ല. ഏഴര സെന്റിൽ ഓലപുരയിൽ സഹോദരിയുമൊന്നിച്ച് താമസം. രാവിലെ 9 മണി വരെ ക്ഷേത്ര ദർശനം അതിനു ശേഷം ഊന്ന് വടിയുമായി നീലേശ്വരം ടൗൺ മുഴുവൻ കറങ്ങി നടന്ന് ലോട്ടറി വിൽപ്പന. 15 വർഷത്തിലേറെയായി ലോട്ടറി വിൽപ്പന തുടങ്ങിയിട്ട് … ഇതിന് മുൻപ് മറ്റുള്ള വീടുകളിൽ അടുക്കള പണിക്ക് പോകുമായിരുന്നു. 28 പ്രാവശ്യം ശബരിമലയിൽ പോയിട്ടുണ്ട് … ഇനിയുള്ള ആഗ്രഹമെന്താണമ്മേ എന്ന ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞ വാക്കുകൾ ഇങ്ങനെ … ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തിൽ ജനിക്കണം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button